നജ്‌റാന്‍ - സൗദിയിലെ നജ്‌റാന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ നജ്‌റാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി. നജ്‌റാന്‍, ഹബൂന, ശറൂറ എന്നിവിടങ്ങളിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ആകെ 25 ലേറെ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധനകള്‍ നടത്തിയത്. ഇതിനിടെ അഞ്ചു സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
ഈ സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തി. നിയമ ലംഘനങ്ങള്‍ക്ക് രണ്ടു മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്ക് വാണിംഗ് നോട്ടീസും നല്‍കി. സ്വന്തം നിലക്ക് മൊബൈല്‍ ഫോണ്‍ വില്‍പന മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ടു യെമനികളെ റെയ്ഡിനിടെ പിടികൂടി. നാടുകടത്താന്‍ വേണ്ടി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 100 ശതമാനവും സൗദിവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ നജ്‌റാനിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ ശക്തമായ പരിശോധനകള്‍ തുടരുമെന്ന് നജ്‌റാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ പറഞ്ഞു.