അരി ഇറക്കുന്നതിനിടെ ചാക്ക് ദേഹത്തു വീണ റേഷൻക്കട ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം - അരി ഇറക്കുന്നതിനിടെ ചാക്ക് ദേഹത്ത് വീണ് റേഷൻ കട ജീവനക്കാരൻ മരിച്ചു. പന്തളം മുടിയൂർക്കോണം കല്ലിരിക്കുന്നതിൽ വീട്ടിൽ എ ഗോപാലകൃഷ്ണനാ(69)ണ് മരിച്ചത്. കുന്നിക്കുഴി മുക്കിലുള്ള ചന്ദ്രന്റെ റേഷൻ കടയിലെ ജീവനക്കാരനാണ്. ഇവിടേക്കുള്ള അരിച്ചാക്ക് ഇറക്കുന്നതിനിടയിൽ ചാക്ക് ദേഹത്ത് വീഴുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: പി.കെ ഭവാനി. മക്കൾ: ബൈജു കെ.ജി(ഐ.എഫ്.ബി), ഷൈജു കെ.ജി. മരുമകൾ: ഗീതമോൾ. 
 

Latest News