ട്രെയിന്‍ കവര്‍ച്ചക്കാരന്‍ ഐഫോണ്‍ ഓഫാക്കിയില്ല, പിടിയിലായി

കാസര്‍കോട്- മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍നിന്ന് സ്വര്‍ണ്ണവും പണവും മൊബൈലും കവര്‍ന്ന പ്രതിയെ കാസര്‍കോട് റെയില്‍വെ പോലീസ് സമര്‍ത്ഥമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തൂത്തുക്കുടി തിരുന്നല്‍വേലിയിലെ ജെ.ജേക്കബിനെ (47)യാണ് കാസര്‍കോട് റെയില്‍വെ പൊലീസ് എ എസ് ഐ പ്രകാശന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജയന്‍, െ്രെഡവര്‍ പ്രദീപ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. കാസര്‍കോട് ട്രാഫിക് എ എസ് ഐ വിനോദ്, ട്രാഫിക് െ്രെഡവര്‍ ദാസ് എന്നിവരുടെ സഹായവും റെയില്‍വേ പോലീസിന് ലഭിച്ചിരുന്നു. എറണാകുളം സ്വദേശിനിയും പയ്യന്നൂര്‍ മണിയറയില്‍ താമസക്കാരിയുമായ ജെ. പൂര്‍ണ്ണശ്രീയുടെ സ്വര്‍ണ്ണവും പണവും ഐഫോണുമാണ് കവര്‍ന്നത്. എറണാകുളത്തെ സ്വന്തം വീട്ടില്‍ നിന്നും മണിയറയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ട്രെയിനില്‍ വരുമ്പോള്‍ കോഴിക്കോടിനും തലശ്ശേരിക്കുമിടയിലാണ് കവര്‍ച്ച നടന്നതെന്ന് പൂര്‍ണശ്രീ  പറഞ്ഞു. വസ്ത്രങ്ങളും മറ്റും അടങ്ങുന്ന വലിയ ബാഗിനുള്ളിലാണ് വാനിറ്റി ബാഗ് വെച്ചിരുന്നത്. ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍ നിന്നും വാനിറ്റി ബാഗ് എടുത്ത ശേഷം കുഞ്ഞിന്റെ ഒരു മാല, അരഞ്ഞാണം, ബ്രേസ് ലെറ്റ് എന്നിവയടക്കം മൂന്നര പവന്റെ സ്വര്‍ണ്ണവും ഫോണും പണവും എടുത്ത് വാനിറ്റി ബാഗ് സീറ്റിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. െ്രെകഡിറ്റ് കാര്‍ഡും എടിഎം കാര്‍ഡും വാനിറ്റി ബാഗില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് പൂര്‍ണ്ണശ്രീ പറഞ്ഞു. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ തന്നെ റെയില്‍ പോലീസിന് പരാതി നല്‍കി. കേസെടുത്ത പോലീസ് ഉടന്‍ പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പോലീസിനും വിവരം നല്‍കി. കവര്‍ച്ച ചെയ്ത ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാത്തതിനാല്‍ സൈബര്‍ സെല്ലിനെ വിവരമറിയിച്ച് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാസര്‍കോട് ഭാഗത്ത് ഫോണ്‍ ഉള്ളതായി വിവരം ലഭിച്ചു.പുതിയ ബസ്റ്റാന്റ് ഭാഗത്ത് നിന്നും ലൊക്കേഷന്‍ മൊഗ്രാല്‍പുത്തുര്‍ ഭാഗത്തേക്ക് നീങ്ങുന്നതായി വിവരം ലഭിച്ചതോടെ മോഷ്ടാവ് ബസ് യാത്രയിലാണെന്ന് സൂചന കിട്ടി. ട്രാഫിക്ക് പൊലീസിന്റെ സഹായത്തോടെ രാവിലെ 10.30 മണിയോടെ ബസ് തടഞ്ഞ് മോഷ്ടാവിനെ തൊണ്ടി സഹിതം പിടികൂടി.പ്രതിയെ കണ്ണൂര്‍ റെയില്‍വേ പോലീസിന് കൈമാറിയതായി കാസള്‍കോട് റെയില്‍വേ എ എസ് ഐ പ്രകാശന്‍ പറഞ്ഞു

 

Latest News