ഇടുക്കി- വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടു യുവാക്കള്‍ പിടിയില്‍. അടിമാലി മുത്താരംകുന്ന് കേരോത്തുകുടി പ്രവീണ്‍ (24), ടെക്‌നിക്കല്‍ സ്‌കൂള്‍പടി ചിറങ്ങരയില്‍ ജിനീഷ് (23) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റു ചെയ്തത്.പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയും ജിനീഷും എറണാകുളത്തുള്ളതായി അറിഞ്ഞു. തുടര്‍ന്ന് ഇരുവരെയും എറണാകുളത്ത് നിന്നും പിടികൂടി ചൊവ്വാഴ്ച വൈകീട്ടോടെ അടിമാലിയിലെത്തിച്ചു. പ്രവീണ്‍ കൂടി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെയും അറസ്റ്റു ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.