VIDEO ഓടുന്ന ബസിനു മുന്നിലേക്ക് ചാടി യുവാവ്, തല കൊണ്ട് ചില്ല് തകര്‍ന്നു

പെരിന്തല്‍മണ്ണ- ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്‍ ഭാഗത്തെ ചില്ലിലേക്ക് എടുത്തു ചാടി യുവാവ്.  ദേശീയപാതയില്‍ മലപ്പുറം പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനിലാണ് സംഭവം.
യുവാവിന്റെ ചാട്ടത്തില്‍ ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ പിന്നിലേക്ക് തെറിച്ചു വീണ യുവാവ് പിന്നാലെ െ്രെഡവറുടെ സീറ്റില്‍ കയറിയിരുന്നു.  
മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചയാളെ പോലീസ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്മറുടെ ആരാധകനാണന്നും ബസിന് അര്‍ജന്റീനയുടെ നിറമായതുകൊണ്ട് ഹെഡ് ചെയ്തതാണന്നുമാണ് സംഭവസ്ഥലത്ത് കൂടിയവരോട് യുവാവ് പറഞ്ഞത്.

 

Latest News