Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലെക്‌സസ്  പുതിയ മോഡലുകളും ഇന്ത്യയിലേക്ക്‌

ആഡംബര ഹൈബ്രിഡ് കാറുകളുടെ നിർമാതാക്കളായ ലക്‌സസ് ഇന്ത്യ ഈ വർഷം പുതിയ മോഡലുകൾ അവതരിപ്പിക്കുകയും രാജ്യത്തെ പ്രവർത്തനം വിപുലമാക്കുകയും ചെയ്യുമെന്ന് ലെക്‌സസ് ഇന്ത്യ  ചെയർമാൻ എൻ രാജയും പ്രസിഡന്റ് പി ബി വേണുഗോപാലും കോഴിക്കോട്ട് അറിയിച്ചു. 
ഇഎസ് 300 എച്ച്, ആർ എക്‌സ് 450 എച്ച്, എൽഎക്‌സ് 450 ഡി എന്നീ ലക്ഷുറി കാറുകളുമായി 2017 മാർച്ചിലാണ് ലെക്‌സസ് ഇന്ത്യയിൽ പ്രവേശിച്ചത്.  തുടർന്നു രാജ്യത്താകെ നാല് 'ഗസ്റ്റ് എക്‌സ്പീരിയൻസ് സെന്ററുകൾ' തുറന്നു. പിന്നാലെ നവംബറിൽ ഹൈബ്രിഡ് ഇലക്ട്രിക് എസ് യുവി  എൻഎക്‌സ് 300 എച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു.  ഏറ്റവുമൊടുവിൽ കമ്പനിയുടെ ഫഌഗ്ഷിപ് ഉൽപന്നമായ ലെക്‌സസ് എൽഎസ് 500 എച്ചും ആദ്യ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുവാൻ കമ്പനിക്കു കഴിഞ്ഞു.
ഇന്ത്യയിലെ അതിഥികൾക്ക് മികച്ച ഓട്ടോമോട്ടീവ് സൊലൂഷനും  അതിശയകരമായ അനുഭവവുമാണ് ലെക്‌സസ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഡിസൈൻ പ്രതിഭകളെ പ്രത്സാഹിപ്പിക്കുന്നതിനായി കമ്പനി പ്രവർത്തനത്തിന്റെ ആദ്യ വർഷം തന്നെ  ലെക്‌സസ് ഇന്ത്യ ഡിസൈൻ അവാർഡ് ഇന്ത്യ ആരംഭിക്കുകയും ചെയ്തു. 
ലെക്‌സസ് ബ്രാൻഡിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനൊപ്പം ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യാനാണ് പുതിയ വർഷത്തിൽ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ എൻ രാജ പറഞ്ഞു. കൂടുതൽ ഉൽപന്നങ്ങളും ഈ വർഷം ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രാജ്യത്ത് വിതരണം ചെയ്ത ഓരോ എൻഎസ്‌ക് 300 എച്ചും  ഉടമകൾക്ക് ലഭ്യമാക്കിയത്  ഏറ്റവും വ്യക്തിഗതമായ രീതിയിലാണ്.  ലെക്‌സസ് ഉടമയുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേകം സമ്മാനങ്ങളും ഇതോടൊപ്പം നൽകുന്നു. 
 

Latest News