അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് ആണ്‍കുട്ടിക്ക് പീഡനം, പ്രതി അറസ്റ്റില്‍

പത്തനംതിട്ട-അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ  പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. കൊടുമണ്‍ ഐക്കാട് നെല്ലിക്കുന്നില്‍ പടാരിയത്ത് അശ്വതിഭവനം വീട്ടില്‍ വിജയനാ(53)ണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 30 ന്  ചൂരക്കുന്ന് മലനട അമ്പലത്തിനു സമീപം വെച്ച് ബന്ധുവീട്ടിലേക്ക് നടന്നുപോയ 16 വയസ്സുകാരനെ വീടിന് സമീപമുള്ള പ്രതിയുടെ വീടിനടുത്ത് ഇറക്കാമെന്നു പറഞ്ഞ് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി ഇയാളുടെ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാട്ടിയശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഭയന്നുപോയ കുട്ടി ബന്ധുവീട്ടില്‍ അഭയം തേടി.
സംഭവത്തെപ്പറ്റി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലീസിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ആണ് കേസ് എടുത്തത്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കുട്ടിക്ക് വൈദ്യപരിശോധന നടത്തി. പ്രതി കുട്ടിയെ കയറ്റിക്കൊണ്ടുപോയ ബൈക്ക് പിടിച്ചെടുത്തു.  അശ്ലീലദൃശ്യങ്ങള്‍ കാട്ടിയ  ഫോണും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

 

Latest News