മദീനയില്‍ സുല്‍ത്താന റോഡ് ആറു മാസത്തേക്ക് അടക്കുന്നു

മദീന - സുല്‍ത്താന റോഡും പ്രിന്‍സ് അബ്ദുല്‍ മജീദ് റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത നിര്‍മാണ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടി സുല്‍ത്താന റോഡ് ഇന്റര്‍സെക്ഷന്‍ നാളെ പുലര്‍ച്ചെ മുതല്‍ ആറു മാസത്തേക്ക് അടക്കുമെന്ന് മദീന ഗവര്‍ണറേറ്റ് അറിയിച്ചു. ഇതിനു മുന്നോടിയായി പദ്ധതി പ്രദേശത്ത് ഗതാഗതം തിരിച്ചുവിടാനുള്ള ജോലികളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. മദീന നഗരസഭയും ട്രാഫിക് പോലീസും ഏകോപനം നടത്തിയാണ് അടിപ്പാത പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സുല്‍ത്താന റോഡ് ഇന്റര്‍സെക്ഷന്‍ ആറു മാസത്തേക്ക് അടക്കുന്നത്. ഇക്കാലത്ത് ഡ്രൈവര്‍മാര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു.

 

Latest News