സൗദിയില്‍ ആംബുലന്‍സുകള്‍ക്ക് മാര്‍ഗ തടസ്സമുണ്ടാക്കുന്നവര്‍ക്ക് പിഴ

റിയാദ് - ആംബുലന്‍സുകള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മുന്നില്‍ മാര്‍ഗ തടസ്സമുണ്ടാക്കുകയും ഇത്തരം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വഴി അനുവദിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് റെഡ് ക്രസന്റുമായി സഹകരിച്ച് വൈകാതെ പിഴ ചുമത്തിത്തുടങ്ങുമെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി വെളിപ്പെടുത്തി. പിഴ ചുമത്തുന്നത് ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തവരുടെ നിയമ ലംഘനങ്ങള്‍ക്ക് തടയിടും. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശങ്ങള്‍ പ്രകാരം ഡിജിറ്റല്‍ പരിവര്‍ത്തനത്തിനൊപ്പം എല്ലാ സുരക്ഷാ, ട്രാഫിക്, സേവന നടപടിക്രമങ്ങളും ഓട്ടോമേറ്റ് ചെയ്യാനും പൊതുസുരക്ഷാ വകുപ്പ് പ്രവര്‍ത്തിക്കുന്നതായി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.

 

Latest News