Sorry, you need to enable JavaScript to visit this website.

സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാമുകന്റെ ഭാഷണി, ഭര്‍തൃമതി ജീവനൊടുക്കി

ബംഗളൂരു- സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശി മല്ലികാര്‍ജുനനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് മരിക്കുന്നതിന് മുമ്പ് ചാമുണ്ഡേശ്വരി വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് മല്ലികാര്‍ജുനന്റെ പേരില്‍ ആത്മഹത്യാപ്രേരണക്ക് കേസെടുത്തു.

ബംഗളൂരുവിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തിരുന്ന യുവതി ആറു മാസം മുമ്പാണ് മല്ലികാര്‍ജുനനുമായി പരിചയത്തിലായത്. ഇയാള്‍ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ സ്വകാര്യ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

 

Latest News