കാന്തപുരത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇ.കെ. സമസ്ത നേതാവ്, വൈറല്‍ പ്രസംഗം

കോഴിക്കോട്- അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മര്‍കസ് സ്ഥാപകനുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ അധിക്ഷേപ വര്‍ഷവമായി ഇ.കെ സമസ്ത നേതാവ്.
കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളേജിന്റെ വാര്‍ഷിക സമ്മേളനത്തില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിലാണ് കോളേജ് സെക്രട്ടറിയായ ആര്‍. വി. കുട്ടിഹസ്സന്‍ ദാരിമി രൂക്ഷ വിമര്‍ശം നടത്തിയത്.  
ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ള ഇ കെ സമസ്തയുടെ മുതിര്‍ന്ന മുശാവറ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.  ഇയാള്‍ പണ്ഡിതനോ, മനുഷ്യനോ എന്ന തലക്കെട്ട് നല്‍കി ഈ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പാണക്കാട് സയ്യിദ് കുടുംബത്തിനെതിരെ  ആരും വിരല്‍ ചൂണ്ടണ്ട എന്നും ചിലരൊക്കെ ഇതൊക്കെ കേള്‍ക്കേണ്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ പറയുന്നതെന്നും  പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

 

Latest News