കോട്ടയം - ബസ് യാത്രക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് കൊച്ചേപറമ്പില്‍ വീട്ടില്‍ താഹ മകന്‍ സിജു താഹ (49) പിടിയിലായി.
ബസില്‍ യാത്രചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.






