സൗദിവല്‍ക്കരണം ഗള്‍ഫ് പൗരന്മാര്‍ക്ക് ബാധകമല്ല; ഒരു സൗദി പൗരനു തുല്യം

റിയാദ് - തൊഴില്‍ വിപണിയില്‍ ഗള്‍ഫ് പൗരന്മാരെ സൗദി പൗരന്മാരെ പോലെയാണ് കാണുകയെന്നും സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളില്‍ ഗള്‍ഫ് പൗരന്മാര്‍ക്ക് ജോലി ചെയ്യാവുന്നതാണെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ മുഴുവന്‍ തൊഴിലുകളിലും ജോലി ചെയ്യാന്‍ ഗള്‍ഫ് പൗരന്മാര്‍ക്ക് അനുമതിയുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഗള്‍ഫ് പൗരനെ ഒരു സൗദി പൗരന് തുല്യമായാണ് സൗദിവല്‍ക്കരണ അനുപാതത്തില്‍ കണക്കാക്കുകയെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

 

Latest News