Sorry, you need to enable JavaScript to visit this website.

ചെങ്ങന്നൂരിൽ ബി.ജെ.പി മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം- ബി.ഡി.ജെ.എസ് പിൻമാറിയാൽ ചെങ്ങന്നൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് എത്തുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നം പരിഹരിച്ചാലും ബി.ജെ.പിക്ക് വോട്ട് നേടാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരിൽ നടക്കുന്നത് ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നതെന്നും ഒറ്റയ്ക്ക് മത്സരിച്ച് കരുത്തു തെളിയിക്കാനാണ് ബി.ഡി.ജെ.എസിന്റെ ആഗ്രഹം. 
ബി.ഡി.ജെ.എസിനെ എൽ.ഡി.എഫിലെടുക്കേണ്ടെന്ന് ടി.വി ചർച്ചയിൽ അഭിപ്രായം പറഞ്ഞ എം.വി ഗോവിന്ദന്റെ നിലപാടിനെയും വെള്ളാപ്പള്ളി വിമർശിച്ചു. പാർട്ടിയെ എൽ.എൽ.ഡിഎഫിൽ എടുക്കേണ്ടതില്ലെന്ന ഗോവിന്ദന്റെ അഭിപ്രായം അനവസരത്തിലാണ്. ബി.ഡി.ജെ.എസ് വർഗീയ പാർട്ടിയാണെന്ന ആരോപണത്തെയും വെള്ളാപ്പള്ളി വിമർശിച്ചു. എൽ.ഡി.എഫിലുള്ളത് മതേതര പാർട്ടികൾ മാത്രമാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഇന്നലെ വൈകിട്ട് എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ് ശ്രീധരൻ പിള്ള കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി വെള്ളാപ്പള്ളിയെ സന്ദർശിച്ചിരുന്നു.
 

Latest News