Sorry, you need to enable JavaScript to visit this website.

VIDEO: വരിതെറ്റാതെ നടക്കാന്‍ കഴിയാത്ത നമ്മള്‍ ജപ്പാന്‍കാരുടെ ഈ നടത്തം കണ്ട് മൂക്കത്ത് വിരല്‍വെക്കും

ടോക്യോ- പല സവിശേതകളുമുള്ളവരാണ് ജപ്പാന്‍ ജനത. അച്ചടക്കം, പെരുമാറ്റ ശീലങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ജപ്പാന് തനതായ ഒരു പാരമ്പര്യവും സംസ്‌കാരവുമുണ്ട്. രസകരമായ നാഗരിക സംസ്‌കാരവും നൂതന കണ്ടുപിടിത്തങ്ങളും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇക്കൂട്ടത്തില്‍ അവസാനമായി പുറത്തുവന്നതാണ് ഷുഡാന്‍ കോഡുഓ അഥവാ കൂട്ടായ പ്രവൃത്തി എന്ന പേരില്‍ പുറത്തുവന്ന ഒന്നിച്ചുള്ള നടത്തം.
ഒരു ജാഥയില്‍പോലും വരിതെറ്റാതെ നടക്കാന്‍ കഴിവില്ലാത്ത നമുക്ക് ജപ്പാന്‍കാരുടെ ഇത്തരം രീതികള്‍ കണ്ട് അമ്പരക്കാനെ കഴിയൂ. ഒരു നൃത്തത്തിലെന്നപോലെ ആസൂത്രിതമായി വെക്കുന്ന ചുവടുകളിലൂടെ ഒരു തരം സിംക്രണൈസ്ഡ് നടത്തമാണിത്. ജപ്പാനിലെ നിപ്പോണ്‍ സ്‌പോര്‍ട്ട് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ 50 വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്നതാണിത്. വീഡിയോ കാണൂ...

 

Latest News