ഭോപാല്‍- നമീബിയയില്‍നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലേക്ക് കൊണ്ടുവന്ന ചീറ്റകള്‍ ആദ്യ കൊലപാതകം നടത്തിയതായി റിപ്പോര്‍ട്ട്. ക്വാറന്റൈനില്‍നിന്ന് മോചിപ്പിച്ച് 24 മണിക്കൂറിനകമാണ് ആണ്‍ ചീറ്റകളായ ഫ്രെഡ്ഡിയും എല്‍റ്റണും ഒരു പുള്ളിമാനെ വകവരുത്തിയത്.
ഞായറാഴ്ച ആറു മണിക്കും തിങ്കളാഴ്ച പുലര്‍ച്ചെക്കുമിടയിലായിരുന്നു ഇരപിടിത്തമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജന്മദിനമായ സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ചീറ്റകളെ തുറന്നുവിട്ടത്. സാഹചര്യങ്ങളുമായി ചീറ്റകള്‍ ഇണങ്ങുന്നതില്‍ താന്‍ അത്യധികം സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രണ്ട് ചീറ്റകളെക്കൂടി ഉടന്‍ തുറന്നുവിടും.