റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ചവിട്ടിവീഴ്ത്താന്‍ ശ്രമിച്ച മറ്റൊരു ബൈക്ക് യാത്രിക റോഡില്‍ വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ആര്‍ക്കായാലും കൊടുത്തത് കിട്ടുമെന്ന അടിക്കുറിപ്പോടെയാണ് ആളുകള്‍ വീഡിയോ പങ്കുവെക്കുന്നത്. റെഡ്ഡിറ്റിലാണ് വീഡിയോ ഷെയര്‍ ചെയ്തത്.
പിങ്ക് നിറത്തിലുള്ള ഇരുചക്ര വാഹനത്തില്‍ യുവതിയും യുവാവും സഞ്ചരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇരുചക്രവാഹനത്തിന്റെ പിന്നിലാണ് യുവതി ഇരിക്കുന്നത്. അതേ ബൈക്കിന്റെ അരികിലൂടെ മറ്റൊരു ബൈക്കും കടന്നുപോകുന്നത് വീഡിയോയിലുണ്ട്. ആ ബൈക്ക് യാത്രികനെ ചവിട്ടിവീഴ്ത്താന്‍ യുവതി കാലുപൊക്കുന്നു.എന്നാല്‍ ഈ ശ്രമത്തിനിടയില്‍ ബാലന്‍സ് നഷ്ടപ്പെട്ട് യുവതി നടുറോഡില്‍ വീഴുകയായിരുന്നു. സ്ത്രീ ഇരുന്ന ബൈക്ക് ഓടിക്കുന്ന ആള്‍ ഇതൊന്നുമറിയാതെ മുന്നോട്ട് പോയി.എന്നാല്‍ അല്‍പം മുന്നോട്ട് പോയ ശേഷം വാഹനം നിര്‍ത്തി യുവതിയുടെ അടുത്തേക്ക് വരുന്നതും വീഡിയോയിലുണ്ട്.
ഇതാണ് ഇന്‍സ്റ്റന്റ് കര്‍മ' എന്നാണ് ഒരാളുടെ കമന്റ്. അവള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിച്ചു', 'കര്‍മ എന്നത് സത്യമല്ലെന്ന് ആരുപറഞ്ഞു' തുടങ്ങി നിരവധി കമന്റുകളാണ് യുവതിയെ വിമര്‍ശിച്ച് എഴുതിയിരിക്കുന്നത്.