ആളുകള്‍ നോക്കിനിന്നു; സ്ത്രീയെ നാലു യുവതികള്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ വൈറലായി

ഇന്‍ഡോര്‍- മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടിച്ചുലക്കുകെട്ട നാല് യുവതികള്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ചുറ്റും ആളുകല്‍ നോക്കിനിന്നതല്ലാതെ സ്ത്രീയെ രക്ഷിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. സമീപത്തെ ഒരു ഷോപ്പില്‍ ജോലി ചെയ്യുന്ന വിധവയെയാണ് യുവതികള്‍ ഇങ്ങനെ ക്രൂരമായി കൈകാര്യം ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

 

Latest News