റിയാദ് - സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സുരക്ഷാ നിരീക്ഷണ ക്യാമറ സംവിധാനങ്ങളും റെക്കോര്‍ഡിംഗുകളും നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവര്‍ക്കും ഇതേ തുക പിഴ ലഭിക്കും. സുരക്ഷാ നിരീക്ഷണ ക്യാറകള്‍ നിര്‍മിക്കാനും ഇറക്കുമതി ചെയ്യാനും വില്‍പന നടത്താനും ഫിറ്റ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടല്‍ നിര്‍ബന്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട നിയമം വ്യക്തമാക്കുന്നു.