ഹിന്ദു പേര്‍ഷ്യന്‍ വാക്ക്, അര്‍ഥം വൃത്തികെട്ടത്; കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍

ബംഗളൂരു-'ഹിന്ദു' എന്ന വാക്കിന്റെ ഉല്‍പത്തി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ പരാമര്‍ശം  കര്‍ണാടകയില്‍ വിവാദമായി. 'ഹിന്ദു' എന്ന വാക്കിന്റെ ഉല്‍പത്തി ചോദ്യംചെയ്ത കോണ്‍ഗ്രസ് നേതാവായ സതീഷ് ജാര്‍കിഹോളിയാണ് വിവാദ പ്രസംഗം നടത്തിയത്. ജാര്‍കിഹോളിയുടെ പ്രസംഗം കോണ്‍ഗ്രസിന് തലവേദനയായിരിക്കയാണ്.
'എവിടെ നിന്നാണ് ഹിന്ദു എന്ന പദം വന്നത്? പേര്‍ഷ്യയില്‍ നിന്ന്. പേര്‍ഷ്യ ഇന്ന് ഇറാന്‍, ഇറാഖ്, കസാഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ്. ഈ വാക്കിന് ഇന്ത്യയുമായി ബന്ധമുണ്ടാകുന്നത് എങ്ങനെയാണ്. ഈ മതവും ഈ വാക്കും നിര്‍ബന്ധിച്ച് ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്' ജാര്‍കിഹോളി പറഞ്ഞു. വിക്കീപീഡിയ പരിശോധിച്ചാല്‍ ഈ പദത്തിന്റെ അര്‍ത്ഥം മനസിലാകുമെന്നും നിങ്ങള്‍ ലജ്ജിച്ചുപോകുമെന്നും ജാര്‍കിഹോളി പറഞ്ഞു. വൃത്തികെട്ട അര്‍ത്ഥമാണ് അതിനുളളത്.
ശക്തമായ വിമര്‍ശനവുമായാണ് ബിജെപി രംഗത്തുള്ളത്. കോണ്‍ഗ്രസ് എപ്പോഴും ഭൂരിപക്ഷ ജനങ്ങളെ അധിക്ഷേപിച്ചിട്ടുണ്ടെന്നും മുന്‍പ് ഇത് സിദ്ധരാമയ്യ ആണ് ചെയ്തിരുന്നതെന്നും ബിജെപി നേതാവ് എസ്.പ്രകാശ് പറഞ്ഞു.

 

Latest News