ഇടിയും മഴയും : കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ ജാഗ്രത 

ന്യൂദല്‍ഹി- തിങ്കളാഴ്ച അതിശക്തമായ കാറ്റും മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. ഹരിയാനയില്‍ സര്‍ക്കാര്‍ രണ്ടു ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ നാശങ്ങള്‍ വിതക്കുകയും 124 പേരുടെ മരണത്തിനും 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ പ്രകൃതി ദുരന്തങ്ങളുടെ പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്. 
കേരളം, കര്‍ണാടക, ഒഡീഷ, വെസറ്റ് ബംഗാള്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഹരിയാന, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസാം, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, മണിപൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ ഇടിമിന്നലോടെയുള്ള മഴയും കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിലും മുന്നറിയിപ്പുണ്ട്.

Latest News