തൃശൂരില്‍ 16 കാരനെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

തൃശൂര്‍-പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍.  കുട്ടി മാനസികമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരം പുറത്തുവന്നത്.  ട്യൂഷന്‍ ടീച്ചര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സ്വഭാവത്തില്‍ മാറ്റം പ്രകടമായതോടെ അധ്യാപകര്‍ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും തുറന്നുപറഞ്ഞിരുന്നില്ല. തുടര്‍ന്ന് കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ്  പീഡനവിവരം പുറത്തുപറയുന്നത്.
ട്യൂഷന്‍ ടീച്ചര്‍ മദ്യം നല്‍കി ഉപദ്രവിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ അധ്യാപകരെ വിവരമറിയിച്ചതിന് പിന്നാലെ ശിശുക്ഷേമ സമിതിയില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ശിശുക്ഷേമ സമിതി അംഗങ്ങള്‍ വിവരങ്ങള്‍ തൃശൂര്‍ മണ്ണുത്തി പോലീസിന് കൈമാറിയത്. പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ടീച്ചറെ കസ്റ്റഡിയില്‍ എടുത്തത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന അധ്യാപിക കൊവിഡ് കാലത്താണ് ട്യൂഷന്‍ ആരംഭിച്ചത്. മുന്‍പ് ഫിറ്റ്‌നെസ് സെന്ററില്‍ പരിശീലകയായും ജോലി നോക്കിയിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

Latest News