പയ്യന്നൂര്‍-പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിച്ച് നഗ്‌നതാപ്രദര്‍ശനം പരാതിയില്‍ അമ്പത്തിയെട്ടുകാരനായ അയല്‍വാസിക്കെതിരെ പോക്‌സോ കേസ്.
പെരിങ്ങോം സ്‌റ്റേഷന്‍ പരിധിയിലെ പതിനാറുകാരന്റെ പരാതിയിലാണ് വീടിന്റെ തൊട്ടടുത്ത പറമ്പിന്റെ ഉടമയായ 58 അമ്പത്തിയെട്ടുകാരനെതിരെ പോക്‌സോ നിയമപ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തത്. കുട്ടിയുടെ കുടുംബവുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞ ദിവസം മഴ കാരണം വെള്ളക്കെട്ട് വന്നതോടെ നടന്നു പോകേണ്ട വഴിയുടെ ദൃശ്യവും പറമ്പും മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെ ഇതു കൂടി എടുത്തോ എന്ന മട്ടില്‍ ഉടുമുണ്ട് പൊക്കി അയല്‍വാസി കാണിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.