കഅ്ബാലയത്തെ അണിയിച്ച കിസ്‌വയില്‍ അറ്റകുറ്റപ്പണി

മക്ക - വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വയില്‍ ഹറംകാര്യ വകുപ്പിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് അറ്റകുറ്റപ്പണികള്‍ നടത്തി. കിസ്‌വയുടെ അടിഭാഗത്ത് നൂലുകള്‍ പൊട്ടുകയും കീറുകയും ചെയ്തത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ കിസ്‌വയില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു.
വര്‍ഷം മുഴുവന്‍ കിസ്‌വ ഏറെ ശ്രദ്ധയോടെ പരിചരിക്കുന്നതായി കിസ്‌വ മെയിന്റനന്‍സ് വിഭാഗം മേധാവി ഫഹദ് ബിന്‍ ഹുദൈദ് അല്‍ജാബിരി പറഞ്ഞു. കിസ്‌വയില്‍ ശ്രദ്ധയില്‍ പെടുന്ന തകരാറുകള്‍ കിസ്‌വ മെയിന്റനന്‍സിന് പ്രത്യേകം നിയോഗിക്കപ്പെട്ട സാങ്കേതിക വിദഗ്ധര്‍ റെക്കോര്‍ഡ് സമയത്തിനകം ഉയര്‍ന്ന ഗുണമേന്മയോടെ തീര്‍ക്കുകയാണ് ചെയ്യുന്നത്. ഉംറ തീര്‍ഥാടകരുടെയും വിശ്വാസികളുടെയും നീക്കത്തെ ബാധിക്കാത്ത നിലക്കാണ് കിസ്‌വയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്നും ഫഹദ് ബിന്‍ ഹുദൈദ് അല്‍ജാബിരി പറഞ്ഞു.

 

 

Latest News