സൗദിയില്‍ പ്രവാസി ബാലികയെ കാണതായ സംഭവത്തില്‍ പാക് യുവതി അറസ്റ്റില്‍

മക്ക - ബര്‍മക്കാരിയായ ബാലികയെ കാണാതായ സംഭവത്തില്‍ പങ്കുള്ള പാക്കിസ്ഥാനി വനിതയെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാലികയെ പിന്നീട് മക്കയില്‍ പൊതുസ്ഥലത്ത് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ ബാലികയുടെ തിരോധാനത്തില്‍ പാക് വനിതക്ക് പങ്കുള്ളതായി വ്യക്തമായി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പാക് വനിതക്കെതിരായ കേസ്, ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

 

Latest News