ജിസാന്‍ കെ.എം.സി.സി ലീഡേഴ്‌സ് മീറ്റ്

ജിസാന്‍- ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് വേണ്ടിയാണ് വിവിധ സെഷനുകളായി നിശാ ക്യാമ്പ് സംഘടിപ്പിച്ചത്. വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്  കൂടുതല്‍ കരുത്ത് നല്‍കുന്ന നൂതനമായ ആശയങ്ങള്‍ പങ്ക് വെക്കുകയും ചെയ്ത ക്യാമ്പ് തികച്ചും വേറിട്ട അനുഭവമായിരുന്നു.
ജിസാന്‍ അബുഅരീഷില്‍ നടന്ന ലീഡേഴ്‌സ് മീറ്റ് ജിസാന്‍ കെഎംസിസി സ്ഥാപക നേതാവും സൗദി നാഷണല്‍ കെഎംസിസി സെക്രട്ടേറിയറ്റ് അംഗവുമായ എം.എ അസീസ് ചേളാരി 'മുസ്ലിം ലീഗ്, കെഎംസിസി പ്രവര്‍ത്തന ലക്ഷ്യം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്  ഉദ്ഘാടനം ചെയ്തു.
'ആരാണ് നേതാവ്, നേതൃത്വവും വ്യക്തിത്വവും' എന്ന വിഷയം,  ക്യാമ്പിന്റെ മോഡറേറ്ററൂം ജിസാന്‍ കെഎംസിസി വൈസ് പ്രസിഡണ്ടുമായ ഡോക്ടര്‍ മന്‍സൂര്‍ നാലകത്ത് അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംസു പൂക്കോട്ടൂര്‍ ആമുഖപ്രഭാഷണം നടത്തി. ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചു.
ആക്ടിംഗ് പ്രസിഡണ്ട് ജമാല്‍ കമ്പില്‍, ട്രഷറര്‍ ഖാലിദ് പട്‌ല, ഓര്‍ഗനൈസിംഗ് സെക്രട്ടറി സാദിഖ് മാസ്റ്റര്‍,
വൈസ് പ്രസിഡണ്ട് ഷമീര്‍ അമ്പലപ്പാറ  സെക്രട്ടറിമാരായ ഇസ്മായില്‍ ബാപ്പു,  ബഷീര്‍ ആക്കോട്, ഷമീല്‍ വലമ്പൂര്‍, നാസര്‍ വാക്കാലൂര്‍ , ജസമല്‍ വളമംഗലം, സിറാജ് പുല്ലൂരാന്‍പാറ, ഹമീദ് മണലായ ,ഗഫൂര്‍ മൂന്നിയൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

 

Latest News