പ്രണയം നിരസിച്ചു, സ്വയം തീകൊളുത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

ഹൈദരാബാദ്- പെണ്‍കുട്ടി പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് സ്വയം തീകൊളുത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. ഗുരു നാനാക് ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥി വംശി പട്ടേലാണ് (22) ആശുപത്രിയില്‍ മരിച്ചത്.
കോളേജ് ഗ്രൗണ്ടില്‍വെച്ച് സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റിരുന്നു.
പരിചയക്കാരിയായ പെണ്‍കുട്ടി പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവ് കടുംകൈ ചെയ്തതെന്ന് ഇബ്രാഹിംപട്ടണം പോലീസ് പറഞ്ഞു.

 

Latest News