മദ്യപിച്ചെത്തിയ യുവാവ് അച്ഛനെ തലക്കടിച്ച് കൊന്നു, അമ്മയെ മര്‍ദിച്ചു

ഹൈദരാബാദ്- അച്ഛനെ കൊലപ്പെടുത്തുകയും അമ്മയെ പരിക്കേല്‍പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വികരബാദ് ജില്ലയിലെ നസ്‌കല്‍ ഗ്രാമത്തിലാണ് കുടുംബ തര്‍ക്കത്തിന്റെ പേരില്‍ മകന്‍ മഹേഷ് പിതാവ് മല്ലയ്യയ്യെ കൊലപ്പെടുത്തിയത്. മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് അച്ഛനെ വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പിടിച്ചുവെക്കാന്‍ ശ്രമിച്ച അമ്മയേയും യുവാവ് മര്‍ദിച്ച് പരിക്കേല്‍പിച്ചതായി പോലീസ് പറഞ്ഞു.
പോലീസെത്തിയാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. മല്ലയ്യുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News