തൊടുപുഴ-വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം നടത്തും എന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍. തൊടുപുഴ പഞ്ചവടിപ്പാലം സ്വദേശി ഷാജിയാണ് (60) അറസ്റ്റിലായത്. കോലാനിയിലുള്ള ഇടുക്കി ജില്ലാ പൗള്‍ട്രി ഫാമിലെ വനിതാ ഡോക്ടറാണ് പരാതിക്കാരി. ഫാമിലെ ജീവനക്കാരനായിരുന്നു പിടിയിലായ ഷാജി. ഇവിടുത്ത ജോലിക്കിടെയാണ് ഡോക്ടറെ അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കൃത്യമായി ജോലിചെയ്യാതിരുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനം. ഭീഷണിക്കൊപ്പം ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും പരാതിയുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ഇതേതുടര്‍ന്ന് ഷാജിയെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഇന്നലെ പിടികുടുകയായിരുന്നു. ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സ്ത്രീകളെ അപമാനിച്ചതിന് നേരത്തെയും ഷാജിക്കെതിരെ കേസുണ്ട്. ഇയാള്‍ കഴിഞ്ഞ മെയില്‍ സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു.






