അമ്മയും സഹോദരിയും അടക്കം നാലുപേരെ വെട്ടിക്കൊന്നു, ഉച്ചത്തില്‍ പാട്ടുവെച്ചു വെച്ച് ക്രൂരമായ കൊല

അഗര്‍ത്തല- അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ 17കാരന്‍ അറസ്റ്റില്‍. പ്രതിയുടെ അമ്മയും സഹോദരിയും മുത്തച്ഛനും അമ്മായിയുമാണ് കൊല്ലപ്പെട്ടത്. ദലൈ ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് സംഭവം. ത്രിപുരയിലെ ധലായ് സ്വദേശിയെയാണ് പോലീസ് സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കൃത്യത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി എല്ലാവരും ഉറങ്ങിക്കിടന്ന സമയത്താണ് പ്രതി നാലുപേരെയും അതിക്രൂരമായി മഴു കൊണ്ട് വെട്ടി കൊല്ലുന്നത്. സംഭവം പുറത്തറിയാതിരിക്കാന്‍ ഈ സമയത്ത് ഉച്ചത്തില്‍ പാട്ടും വെച്ചിരുന്നു. ശേഷം മൃതദേഹങ്ങള്‍ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. ബസ് കണ്ടക്ടറായ പിതാവ് തിരികെ വീട്ടിലെത്തിയപ്പോള്‍ വീട് നിറയെ രക്തം തളം കെട്ടിക്കിടക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ടത്.

അതേസമയം, പിടിയിലായ 17കാരന്‍ ടി.വി.യിലെ ക്രൈം ഷോകള്‍ പതിവായി കണ്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.

 

Latest News