ന്യൂദല്‍ഹി- ജനങ്ങള്‍ക്കിടയില്‍ ആവേശം വിതറി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ആവേശം മെല്‍ബണിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും.
ടീം ഇന്ത്യക്ക് വിജയാശംസ നേര്‍ന്നുകൊണ്ടുള്ള ഭാരത് ജോഡോ പോസ്റ്റര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ കോണ്‍ഗ്രസ് നേതാവ് ഡോ. ഷമ മുഹമ്മദാണ് ഫെയ് സ് ബുക്കില്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രക്കും അതിരുകളില്ലാത്ത പ്രശസ്തിയെന്നാണ് അടിക്കുറിപ്പ്.






