Sorry, you need to enable JavaScript to visit this website.

കോമയില്‍നിന്നുണര്‍ന്ന യുവാവ് വിസ്മയിപ്പിക്കുന്ന കലാകാരനായി

ലണ്ടന്‍- മാരക രോഗത്തെ തുടര്‍ന്ന് കോമയിലായ യുവാവ് അസുഖം ഭേദമായി ഉണര്‍ന്നപ്പോള്‍ എല്ലാവരേയും വിസ്മയിപ്പിക്കുന്ന കലാകാരനായി മാറിയെന്നതാണ് ബ്രിട്ടനിലെ മോയ് ഹണ്ടറിന്റെ കഥ.
ചെറുപ്പം മുതല്‍ കലയില്‍ ഒരു കഴിവുമുണ്ടായിരുന്നില്ല. എന്നാല്‍, പെട്ടെന്ന് ഒരു ദിവസം പ്രത്യേകകഴിവ് ലഭിക്കുന്നു. ഇങ്ങനെ സംഭവിക്കുമോയെന്നത് ചോദ്യമാണ്.
ബ്രിട്ടനില്‍നിന്നുള്ള ഒരു ചെറുപ്പക്കാരന്റെ കാര്യത്തില്‍  ഇങ്ങനെ സംഭവിച്ചുവെന്നതാണ് ഉത്തരം. ഒരു രോഗത്തിനുശേഷമാണ് കഴിവുകള്‍ അദ്ദേഹത്തില്‍ പ്രകടമായത്.  2004 ല്‍ മോയ് ഹണ്ടര്‍ മസ്തിഷ്‌കത്തില്‍ ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസും ക്ഷയരോഗവും ബാധിച്ചതിനെത്തുടര്‍ന്ന് കോമയിലായി. 38 കാരനായ മോയിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ഓര്‍മ്മ നഷ്ടപ്പെട്ടു.  എന്നിരുന്നാലും, മോയിക്ക് ചില കഴിവുകള്‍ പിന്നീട് ലഭിച്ചു. മോയിക്ക് മുമ്പ് കലാപരമായ കഴിവുകളൊന്നും ഉണ്ടായിരുന്നില്ല. 'മുന്‍കാലങ്ങളില്‍, ആളുകള്‍ എന്റെ ചിത്രം വര കാണുമ്പോള്‍ എന്നെ കളിയാക്കാറുണ്ടായിരുന്നു. നേരത്തെ ഫുട്‌ബോള്‍ കളിക്കാന്‍ ഒക്കെയാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്- മോയി പറഞ്ഞു. ശസ്ത്രക്രിയയെ തുടര്‍ന്ന് മോയി കോമയിലായിരുന്നു. അതില്‍ നിന്ന് ഉണര്‍ന്നപ്പോള്‍, എല്ലാ ഓര്‍മകളും നഷ്ടപ്പെട്ടു. '2004 ഒക്ടോബര്‍ 13 നാണ് ഞാന്‍ ഉണര്‍ന്നത്. 2004നു മുന്‍പുള്ള ഓര്‍മകളൊന്നും ഉണ്ടായിരുന്നില്ല-മോയി പറഞ്ഞു.  എന്നാല്‍, അതിന് ശേഷം മോയി വരയ്ക്കാനും കലാസൃഷ്ടികളുണ്ടാക്കാനും തുടങ്ങി. മോയിയെ അറിയുന്ന ഒരാള്‍ക്കും വിശ്വസിക്കാനാവുന്ന കാര്യമായിരുന്നില്ല അത്. ഇപ്പോള്‍ രാജ്യത്തുടനീളം മോയി തന്റെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു.
    

 

Latest News