നിയമന മേള, ഗവര്‍ണറുടെ ഇടപെടല്‍ തേടി ബി.ജെ.പി, അടിയന്തര യോഗം വിളിച്ച് സി.പി.എം

തിരുവനന്തപുരം-കോര്‍പ്പറേഷന്‍ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ തേടി ബിജെപി. കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരാണ് നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നത്. ഉച്ചയ്ക്ക് 12 നാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. 35 ബിജെപി കൗണ്‍സിലര്‍മാരാണ് ഗവര്‍ണറെ കാണുന്നത്.
അതിനിടെ നിയമന കത്തു വിവാദത്തില്‍ സിപിഎം അടിയന്തര ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചു. നാളെ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് ചേരുന്നത്. ഈ യോഗങ്ങളില്‍ കത്തു വിവാദം ഉള്‍പ്പെടെ ചര്‍ച്ചയാകും. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കും. കത്തു ചോര്‍ന്നതിന് പിന്നില്‍ വിഭാഗീയതയെന്ന് കണ്ടെത്തിയാല്‍ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്.
 പ്രചരിക്കുന്ന കത്തിന് പിന്നില്‍ താനല്ലെന്നും, താന്‍ അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ലെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കിയിരുന്നു. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 

Latest News