Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 14,839 ആയി കുറഞ്ഞു, പുതിയ രോഗബാധ 1,132

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 1,132 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ആക്ടീവ് കോവിഡ് കേസുകള്‍ 14,839 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
1,132 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ
ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,46,60,579 ആയി ഉയര്‍ന്നു.
കേരളത്തില്‍ വൈകി സ്ഥിരീകരിച്ച അഞ്ച് മരണങ്ങള്‍ ഉള്‍പ്പെടെ 14 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5,30,500 ആയി ഉയര്‍ന്നു.
മൊത്തം അണുബാധകളുടെ 0.03 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ രോഗമുക്തി നിരക്ക് 98.78 ശതമാനമായി വര്‍ദ്ധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

Latest News