ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പോയി

തിരുവനന്തപുരം - മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ഇന്ന് പുലർച്ചെ 3.30ന് ഖത്തർ വഴിയുള്ള വിമാനത്തിലാണ് യാത്ര. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിൽ ഒന്നായ ബർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ. ബുധനാഴ്ച ഡോക്ടർമാർ പരിശോധിച്ച ശേഷം തുടർചികിത്സ തീരുമാനിക്കുമെന്നാണ് വിവരം. മക്കളായ മറിയയും ചാണ്ടി ഉമ്മനും കൂടാതെ ബെന്നി ബഹനാൻ എം.പിയും കൂടെയുണ്ട്.

Latest News