തരാന- സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയില്‍ തരാനയിലാണ് സംഭവം. 12 നും 14 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ അധ്യാപകന്‍ ഉപദ്രവിച്ചെന്നാണ് പരാതി. അധ്യാപകന്റെ തെറ്റായ നടപടികളെക്കുറിച്ച് വിദ്യാര്‍ഥിനികള്‍ തന്നെ സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലും അത് അവഗണിക്കുകയും മൂടിവെക്കുകയും ചെയ്തു.
തുടര്‍ന്ന് പെണ്‍കുട്ടികള്‍ വീട്ടുകാരെ അറിയിച്ചു. രോഷാകുലരായ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. രക്ഷിതാക്കള്‍ സ്‌കൂളിന് നേരെ കല്ലെറിഞ്ഞതായും പറയുന്നു. പിന്നീട് തരാന പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായും സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റവും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.






