റിയാദ്- സൗദി അറേബ്യയില്‍ പുതിയ 106 കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,23,494 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 179 പേരാണ് രോഗമുക്തി നേടിയത്. മൊത്തം കോവിഡ് കേസുകളില്‍ 98 ശതമാനമാണ് രോഗമുക്തി. ഇതുവരെ അസുഖം ഭേദമായവരുടെ എണ്ണം 8,09,725.
ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണം 9,417 ആയി. 24 മണിക്കൂറിനിടെ 6,016 പുതിയ കോവിഡ് പരിശോധനകളാണ് നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.