Sorry, you need to enable JavaScript to visit this website.

മുന്നോക്ക സംവരണ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച

ന്യൂദല്‍ഹി- തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10 ശതമാനം മുന്നോക്ക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103 ാം ഭേദഗതിയെന്നതാണ് ബെഞ്ച് പരിഗണിക്കുന്ന വിഷയം.
സെപ്റ്റംബര്‍ 13 മുതല്‍ ആറര ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹരജികള്‍ വിധി പറയാന്‍ മാറ്റിയത്. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഉള്‍പ്പെടെ പങ്കാളിയായി. മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്നവരാണ് ഹരജി നല്‍കിയത്. ഇവരുടെ വാദത്തിനു ശേഷം സര്‍ക്കാരുകള്‍ ഉള്‍പ്പെടെ അനുകൂലിച്ചുള്ള വാദവും നടന്നു. മറുപടിവാദങ്ങള്‍ കൂടി കേട്ട ശേഷമാണ് ഹരജികള്‍ വിധി പറയാന്‍ മാറ്റിയത്.

 

Latest News