Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് വാണിജ്യാവശ്യങ്ങൾക്ക് ക്രിസ്മസ് ട്രീ കൊണ്ടുവരുന്നതിന് വിലക്ക്

റിയാദ്- സൗദിയിലേക്ക് ക്രിസ്മസ് ട്രീയോ ഇസ്ലാം ഒഴികെയുള്ള മതങ്ങളുടെ അടയാളങ്ങൾ ഉൾക്കൊള്ളുന്ന മറ്റേതെങ്കിലും ചിഹ്നങ്ങളോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി സൗദി കസ്റ്റംസ്, നികുതി, സകാത്ത് അതോറിറ്റി അറിയിച്ചു.
എന്നാൽ സ്വന്തം ആവശ്യത്തിന് പരിമിത അളവിൽ വ്യക്തികൾക്ക് കൊണ്ടുവരാം. വാണിജ്യാവശ്യത്തിന് ആകരുത്.   ഭക്ഷ്യവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽ, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി വ്യവസ്ഥകളും അളവുകളും നിർണ്ണയിക്കുന്നത് തങ്ങളാണെന്നുംഅതോറിറ്റി  വ്യക്തമാക്കി.

Latest News