ഗിയര്‍ മാറ്റുന്ന സ്‌റ്റൈല്‍ യുവതിയ്ക്ക് ഇഷ്ടമായി,  വീട്ടിലെ ഡ്രൈവറെ പ്രണയിച്ച് കല്യാണം കഴിച്ചു 

ഇസ്‌ലാമാബാദ്- ഓരോരുത്തര്‍ വാഹനമോടിക്കുന്നത് ഒരോ സ്‌റ്റൈലിലാണ്. മറ്റാര്‍ക്കും ഒരിക്കലും ഇത് അനുകരിക്കാനും കഴിയില്ല. ചിലര്‍ വാഹനമോടിക്കുന്നത് കണ്ടാല്‍ ആരും അസൂയപ്പെട്ടുപോകും. കാര്‍ ഓടിക്കുന്നതിനിടയിലെ ഗിയര്‍മാറ്റം കണ്ട് പ്രണയം മൊട്ടിട്ട കഥയാണ് പാക്കിസ്ഥാന്‍ യുവതിക്ക് പറയാനുള്ളത്. വീട്ടിലെ ഡ്രൈവറെയാണ് യുവതി വിവാഹം കഴിച്ചത്. ഗിയര്‍ മാറ്റുന്ന സ്റ്റൈല്‍ കണ്ട ഡ്രൈവറോട് തല്‍സമയം പ്രണയം  തോന്നി. സ്വന്തം വീട്ടിലെ കാര്‍ ഡ്രൈവറെയാണ് യുവതി പ്രണയിച്ച് വിവാഹം കഴിച്ചത്. 21കാരനായ ഫര്‍ഹാനും 17കാരിയായ ഖദീജയുമാണ് വ്യത്യസ്തമായ രീതിയിലൂടെ പ്രണയിച്ച് വിവാഹിതരായത്. 
'അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാന്‍ തന്നെ നല്ല രസമായിരുന്നു. ഈ രസം പതുക്കെ പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലേക്കും എത്തുകയായിരുന്നു.' പാക് മാധ്യമമായ ഡെയ്ലി പാക്കിസ്ഥാന്‍ ഗ്ലോബലിന് നല്‍കിയ അഭിമുഖത്തില്‍ ഖദീജ പറഞ്ഞു. 
 വിവാഹത്തിന് മുമ്പ് ഇരുവരും മാത്രമുള്ള യാത്രയില്‍ യുവതിക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതും പതിവായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ ഗിയര്‍ മാറ്റം ശ്രദ്ധയില്‍പ്പെട്ടത്. പലപ്പോഴും തന്റെ കൈപിടിച്ച് ഗിയര്‍ മാറ്റാറുണ്ടായിരുന്നു എന്നും യുവതി പറഞ്ഞു. ഇതോടെയാണത്രേ ശരിക്കും പ്രണയം കടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ഗിയര്‍ മാറ്റത്തോടെ ഉണ്ടായ പ്രണയം ഇപ്പോഴും അതേ തീവ്രതയോടെ തുടരുന്നുണ്ടെന്നും യുവതി പറഞ്ഞു. 


            

Latest News