അയല്‍വാസിയുടെ കാറിന് തീവെക്കുന്നതിനിടെ വൃദ്ധന് പൊള്ളലേറ്റു

കോട്ടയം- കറുകച്ചാല്‍ മാന്തുരുത്തിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് അയല്‍വാസി തീയിട്ടതായി പരാതി. കണ്ണമ്പള്ളി ടോമിച്ചന്റെ കാറിന് അയല്‍വാസിയായ ചന്ദ്രശേഖരനാണ് തീയിട്ടത്. തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ ചന്ദ്രശേഖര്‍ (76) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി എഴുമണിയോടെയാണ് കാറിന് തീയിട്ടത്. വീട്ടുമുറ്റത്തുനിന്നു തീയും പുകയും ഉയരുന്നത് കണ്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കാറിന്റെ ഒരു വശത്തും ജനലിനും തീപിടിച്ചത് കണ്ടത്. സമീപത്ത് പൊള്ളലേറ്റ് ചന്ദ്രശേഖറും ഉണ്ടായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്. കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തിയാണ് ചന്ദ്രശേഖറിനെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, അയല്‍വാസിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ടോമിച്ചന്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News