റിയാദ്- സൗദി അറേബ്യയില്‍ 185 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,23,388 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
243 പേര്‍ക്ക് കൂടി അസുഖം ഭേദമായതോടെ മൊത്തം രോഗമുക്തി സംഖ്യ 8.09,546 ആയി. 98 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ മരണ സംഖ്യ 9,416 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 11,524 പുതിയ കോവിഡ് പരിശോധനകളാണ് നടത്തിയത്.