മകള്‍ക്ക് പീഡനം: ബന്ധുവിനെകൊണ്ട് വിളിപ്പിച്ച് നാട്ടിലെത്തിച്ച പ്രവാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചു

കണ്ണൂര്‍- പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയ ഇയാളെ കൂത്തുപറമ്പ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ്  രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
കൂത്തുപറമ്പിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വിദഗ്ദ്ധ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനത്തിനിരയാക്കിയത് പിതാവാണെന്ന് കുട്ടി മൊഴി നല്‍കുകയായിരുന്നു.  ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് ചൈല്‍ഡ്‌ലൈനെ വിവരമറിയിക്കുകയും ചൈല്‍ഡ്‌ലൈന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഒരാഴ്ച മുന്‍പ് ഇയാള്‍ വിദേശത്തേക്ക് തിരികെ പോയിരുന്നു.
ഒരു ബന്ധുവിനെക്കൊണ്ട് നാട്ടില്‍ ഒരു അടിയന്തര സാഹചര്യമുണ്ടെന്ന് പറഞ്ഞ് ഫോണ്‍ ചെയ്യിച്ചാണ് ഇയാളെ പോലീസ് നാട്ടിലെത്തിച്ച് പിടികൂടിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

Latest News