മലയാളി യുവ അഭിഭാഷകന്‍ യു.എസില്‍ അപകടത്തില്‍ മരിച്ചു

ഡാലസ് - ടെക്‌സസ് തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവ അഭിഭാഷകന്‍ ജസ്റ്റിന്‍ കിഴക്കേതില്‍ ജോസഫ് (35)  മരിച്ചു. പുനലൂര്‍ സ്വദേശി ജോസഫ് കിഴക്കേതിലിന്റെയും കൂടല്‍ സ്വദേശി ഷീല ജോസഫിന്റെയും മകനാണ്. സഹോദരി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. അവിവാഹിതനാണ്.
ഡാലസിലെ പ്രശസ്തമായ ലോ ഫേമില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു ജസ്റ്റിന്‍ ജോസഫ്. ഡാലസ് കാരോള്‍ട്ടണില്‍ താമസിക്കുന്ന മാതാപിതാക്കളെ  കഴിഞ്ഞ ദിവസം പോലീസ് നേരിട്ടെത്തി മരണ വിവരം അറിയിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

Latest News