എസ്.ഐയുടെ അവിഹിത ബന്ധം ഭാര്യ കൈയോടെ പിടികൂടി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്ക് മര്‍ദനം

ഹൈദരാബാദ്- കാറില്‍ മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യ പിടികൂടിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പോലീസുകാരെ എസ്.ഐ അടിച്ചു പരിക്കേല്‍പിച്ചു. ഒടുവില്‍ കൂടുതല്‍ പോലീസുകാരെത്തി എസ്.ഐയെ കീഴടക്കി.
ഹൈദരബാദാല്‍ വനസ്ഥലിപുരത്താണ് എസ്.ഐ രണ്ട് പോലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
സൗത്ത് സോണ്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ രാജുവിനെ ഒരു സ്ത്രീക്കൊപ്പം കാറില്‍ വരുമ്പോള്‍ ഭാര്യ പിടികൂടുകയായിിരുന്നു. ഇന്‍സ്‌പെക്ടര്‍ക്ക് യുവതിയുമായി അവിഹിത ബന്ധമുണ്ടെന്നാണ് ആരോപണം.
2002 ബാച്ചിലെ ഇന്‍സ്‌പെക്ടര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇന്‍സ്‌പെക്ടറുടെ ഭാര്യ ഇയാളെ യുവതിയുമായി കൈയ്യോടെ പിടികൂടിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

വിവരമറിഞ്ഞ് വനസ്ഥലിപുരം പോലീസ് സ്ഥലത്തെത്തി ഇന്‍സ്‌പെക്ടറെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. ഇന്‍സ്‌പെക്ടര്‍ ചെറുത്തുനില്‍ക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. കോണ്‍സ്റ്റബിള്‍ രാമകൃഷ്ണക്കും ഹോം ഗാര്‍ഡ് നാഗരാജുവിനുമാണ് പരിക്കേറ്റത്.  
കൂടുതല്‍ പോലീസുകാരെത്തി ഇന്‍സ്‌പെക്ടറെ കീഴടക്കി  പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസിനെ ആക്രമിച്ചതിന് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

Latest News