- മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ പുലിയെ കൂട്ടിലാക്കി
മൈസൂർ - പട്ടാപ്പകൽ റോഡിലിറങ്ങി പുലിയുടെ തേർവാഴ്ച. മൈസൂരിലെ ജനവാസ മേഖലയായ കനകനഗർ പ്രദേശത്താണ് സംഭവം. പുലിയുടെ ആക്രമണത്തിൽ നിരവധി പേർക്കുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനം വകുപ്പ് പുലിയെ കൂട്ടിലാക്കി.
പുലി നാട്ടിലിറങ്ങി പരിഭ്രാന്തി പരത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പുലി റോഡരികിൽ നിന്ന ഒരാളുടെ മേൽ ചാടിവീഴുന്നത് വീഡിയോയിൽ കാണാം. പുള്ളിപ്പുലി ഒരു വീടിന്റെ മുൻവശത്ത് നിന്ന് ഓടി റോഡിലേക്ക് വരികയും അതുവഴി കടന്നുപോകുന്ന ഒരു ബൈക്കു യാത്രക്കാരനെ ആക്രമിക്കുന്നതും വീഡിയോയിലുണ്ട്. പുലിയാക്രമണത്തിൽ ഭയന്ന് ജനം ഓടി മറയുകയും പിന്നീട് സംഘടിച്ച് തളയ്ക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ പുലിയെ വീഴ്ത്തുകയായിരുന്നു.