കൊല്ലം- ദേശീയപാതയില്‍ മൈലക്കാട് വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു. ബൈക്ക് യാത്രക്കാരായ മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. സ്‌കൂളിലേക്ക് പോകുംവഴിയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. ബൈക്കില്‍ ഇടിച്ച ശേഷവും ലോറി നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാരാണ് ലോറി തടഞ്ഞത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ചാത്തന്നൂര്‍ ഗവ. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഗൗരി.






