കാഞ്ഞിരപ്പള്ളിയില്‍ ബാങ്കില്‍ മുക്കുപണ്ടം  പണയം വച്ച് 30 ലക്ഷം രൂപയുടെ തട്ടിപ്പ്

കോട്ടയം-കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ മുക്കുപണ്ടം പണയം വച്ച് 30 ലക്ഷം രൂപയുടെ തട്ടിപ്പ്. യൂണിയന്‍ ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നത്.13 പേരുടെ പേരില്‍ പണയം വച്ച ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് അധികൃതര്‍ കാത്തിരപ്പള്ളി പോലീസില്‍ പരാതി നല്‍കി. ഇന്റേണല്‍ ഓഡിറ്റിങ്ങിനിടെ ബാങ്ക് ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണയമുരുപ്പടികള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തട്ടിപ്പില്‍ അപ്രൈസര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അപ്രൈസര്‍ക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമുള്ള ആഭരണങ്ങളാണോ പണയപ്പെടുത്തിയതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

Latest News