കണ്ണൂര്‍ - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാവിന്റെ കാമുകന്‍ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ മാതാവിന്റെ കാമുകന്‍ ചാലാട് സ്വദേശി യഹിയ, കുട്ടിയുടെ മാതാവ് എന്നിവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
വിദേശത്ത് ജോലി ചെയ്തിരുന്ന മാതാവിന്റെ കാമുകനായ പ്രതി പതിനാലു കാരിയായ കുട്ടിയെ പലതവണകളിലായി കാറില്‍ കൊണ്ടുപോയി യോഗശാല റോഡില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് സഹോദരിയുടെ ചാവക്കാട്ടുള്ള വീട്ടിലെത്തിയ പെണ്‍കുട്ടി സഹോദരിയോട് വിവരം ധരിപ്പിച്ചതോടെ ചാവക്കാട് പോലീസില്‍ പരാതി നല്‍കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പോലീസിന് കൈമാറുകയുമായിരുന്നു.






