മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു

തൃശൂര്‍- മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃശൂര്‍ ആളൂര്‍ എടത്താടന്‍ ജങ്ഷന് സമീപം മാണി പറമ്പില്‍ എബിയുടെയും ഷെല്‍ഗയുടെയും ഇളയ മകള്‍ ഹേസലാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ  കുഞ്ഞിനെ ഉണര്‍ത്തിയെങ്കിലും അനക്കമില്ലാതെയിരുന്നതിനാല്‍ ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

 

Latest News